കുടുംബശ്രീ വിതരണം ചെയ്ത ദേശീയ പതാകകളിൽ അപാകത; തിരിച്ചുവാങ്ങി അധികൃതർ

ചെറുതുരുത്തി: ഹർഘർ തിരംഗ പദ്ധതിയുടെ ഭാഗമായി പാഞ്ഞാൾ പഞ്ചായത്തിലെ വീടുകളിൽ ഉയർത്താൻ പഞ്ചായത്ത് കുടുംബശ്രീ വിതരണം ചെയ്ത പതാകകളിൽ അപാകത. പരാതിയെ തുടർന്ന് ഇവ തിരിച്ചുവാങ്ങി. 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള പതാകകളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്. പതാകക്ക് നടുവിൽ പ്രത്യേക ചിട്ടയോടെ രേഖപ്പെടുത്തേണ്ട അശോക ചക്രം അൽപം മാറിയാണ്​ പതിച്ചിരുന്നത്. അപാകതയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പഞ്ചായത്ത് കുടുംബശ്രീ ഭാരവാഹികൾ പറയുന്നത്. ജില്ല മിഷന്‍റെ നിർദേശപ്രകാരം ഇടുക്കി കുടുംബശ്രീ മിഷനാണ് ഓർഡർ നൽകിയിരുന്നതെന്നും 4000 പതാകകൾ 22 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കുടുംബശ്രീ ചെയർപേഴ്സൻ അംബിക രാധാകൃഷ്ണൻ പറഞ്ഞു. ഇവ ഇടുക്കി ഏജൻസിക്ക് തിരിച്ച് നൽകുമെന്നും അംബിക പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.