പെരിന്തൽമണ്ണ: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഐ.എസ്.എസ് ബി.എഡ് കോളജ് യൂനിയൻ സ്വാതന്ത്ര്യത്തിന്റ 75 വർഷങ്ങൾ വിഷയത്തിൽ നടത്തി. ഇസ്‌ലാമിക് സർവിസ് സൊസൈറ്റി പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സമദ് മങ്കട അധ്യക്ഷത വഹിച്ചു. കോളജ് കമ്മിറ്റി ചെയർമാൻ ഇ.കെ. മുഹമ്മദ് കുട്ടി, ട്രഷറർ സി.എം. മുസ്തഫ, കൺവീനർ കെ.പി. ഉമ്മർ, കോഓഡിനേറ്റർ കെ.പി. അബ്ദുറഹ്മാൻ, സ്റ്റാഫ് അഡ്വൈസർ സി.പി. റഷീദ്, സ്റ്റാഫ് സെക്രട്ടറി സോണി ദാമോദരൻ, വിദ്യാർഥി പ്രതിനിധികളായ അതുല്യ, ജുസൈന നർഗീസ്, സുൽഫത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.