ക്രിമിനൽ കേസ് പ്രതിയെ നാടുകടത്തി ഒരു വർഷത്തേക്കാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് എരുമപ്പെട്ടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. എരുമപ്പെട്ടി കുന്നത്തേരി പുത്തൻപീടികയിൽ വീട്ടിൽ ഷമീറിനെയാണ് (31) നാടുകടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിലെ പ്രതിയായ ഷമീർ അടുത്തയിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം നടത്തിയതിനാണ് അറസ്റ്റിലായത്. ഇതോടെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഒരു വർഷത്തേക്കാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. 10 ദിവസത്തിനുള്ളിൽ രണ്ടുപേരെയാണ് കാപ്പ ചുമത്തി എരുമപ്പെട്ടി പൊലീസ് നാടുകടത്തിയത്. ഇയാളോടൊപ്പം കേസുകളിൽ കൂട്ടുപ്രതിയായ എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലെ ഒറുവിൽ വീട്ടിൽ ശ്രീകാന്തിനെ ആഗസ്റ്റ് മൂന്നിന് നാടുകടത്തിയിരുന്നു. TCT ERMPT 3: പടം: പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഷമീർ (31)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.