മലപ്പുറം: വിദേശത്തേക്ക് കൊണ്ടുപോയ കുട്ടികളെ തിരിച്ചെത്തിക്കാൻ പിതാവിനോട് കുടുംബകോടതി ഉത്തരവിട്ടു. കൊണ്ടോട്ടി സ്വദേശിയായ യുവതിയുടെ ഹരജിയിൽ മലപ്പുറം കുടുംബകോടതിയാണ് ഉത്തരവിട്ടത്. പരസ്പര സമ്മതപ്രകാരം ഇരുവരും 2021 ഒക്ടോബറിൽ വിവാഹമോചിതരായിരുന്നു. ഇവരുടെ മൂന്ന് കുട്ടികളുടെയും സംരക്ഷണച്ചുമതല മാതാവിനായിരുന്നു നൽകിയത്. വിദേശത്തുള്ള പിതാവ് നാട്ടിലെത്തുന്ന സമയത്ത് കുട്ടികളെ കാണാനും കൂടെ നിർത്താനും ഇരുവരും തമ്മിലുള്ള കരാർപ്രകാരം തീരുമാനിച്ചിരുന്നു. എന്നാൽ, ഫെബ്രുവരിയിൽ നാട്ടിലെത്തിയ പിതാവ് വീട്ടിലേക്ക് കൊണ്ടുപോയ കുട്ടികളെ പിന്നീട് വിദേശത്ത് എത്തിക്കുകയായിരുന്നു. എട്ട്, ആറ്, നാല് വയസ്സുള്ളവരാണ് കുട്ടികൾ. ഇവരെ തിരികെ ലഭിക്കുന്നതിന് യുവതി ഹൈകോടതിയെ സമീപിച്ചെങ്കിലും മലപ്പുറം കുടുംബ കോടതിയിൽ ഹരജി നൽകാനായിരുന്നു നിർദേശം. തുടർന്ന് മലപ്പുറം കുടുംബ കോടതി കുട്ടികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പിതാവ് ഹാജരാക്കിയില്ല. മാതാവ് വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെ കോടതി നിർദേശപ്രകാരം പിതാവ് കുട്ടികളെ ഹാജരാക്കി. ഇരുവരുടെയും വാദംകേട്ട കോടതി വിഷയത്തിൽ തീരുമാനമെടുക്കാൻ മലപ്പുറം കുടുംബ കോടതിയോട് നിർദേശിച്ചു. ഇതനുസരിച്ചാണ് മൂന്ന് കുട്ടികളെയും ഉടൻ മാതാവിന് കൈമാറാൻ ഉത്തരവായത്. വിവാഹമോചന സമയത്തുള്ള കരാർ പ്രകാരം കുട്ടികളെ കാണാനും ഞായറാഴ്ചകളിൽ വിഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിക്കാനും പിതാവിന് അനുവാദം നൽകിയിട്ടുണ്ട്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. കെ.കെ. സമദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.