ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് നവംബര്‍ 19 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. guruvayurdevaswom.nic.in/ChembaiSangeetholsavam/ChembaiSangeetholsavam എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. അപേക്ഷകര്‍ക്ക് ആഗസ്റ്റ് 10ന് പത്ത് വയസ്സ് പൂര്‍ത്തിയായിരിക്കണം. പരമാവധി അഞ്ച് പേര്‍ക്ക് ഗ്രൂപ്പായും സംഗീതാര്‍ച്ചന നടത്താം. ഗ്രൂപ്പിലുള്ള ഒരാള്‍ അപേക്ഷിച്ചാല്‍ മതി. സംഗീതോത്സവത്തിനെത്തുമ്പോള്‍ ഗുരുനാഥന്റെ സാക്ഷ്യപത്രം ഹാജരാക്കണം. അര്‍ഹത നേടുന്നവരെ ഇ-മെയില്‍ മുഖേന അറിയിക്കും. ഇവര്‍ക്ക് ക്ഷണക്കത്ത് വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി സെപ്റ്റംബര്‍ 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.