വടക്കുംപുറം: ജി.എൽ.പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് ഹിരോഷിമ ദിനാചരണവും യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധവിരുദ്ധ റാലിയും നടത്തി. പ്രധാനാധ്യാപകൻ ടി.പി. അബ്ബാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ. രാജൻ സംസാരിച്ചു. യുദ്ധവിരുദ്ധ റാലിക്ക് വിഷ്ണു ശർമ, എൻ. മുബീന, പി.കെ. അസീസ്, കെ. സിറാജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. യുദ്ധവിഡിയോകളുടെ പ്രദർശനം, സുഡോക്കു കൊക്ക് നിർമാണം, ക്വിസ് എന്നിവ നടന്നു. MP VNCY 4 GLPS Vadakumpuram.jpg: വടക്കുംപുറം ജി.എൽ.പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് ഹിരോഷിമ ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സുഡോക്കു കൊക്ക് നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.