എടപ്പാൾ: റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റിപ്പാലയിൽ റോഡിൽ വാഴനട്ടു. തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.വി. ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഫീഖ് ചേകന്നൂർ, എം.കെ. മുജീബ്, എം.എം. സജീർ, സുലൈമാൻ മൂതൂർ, ജസീൽ കുറ്റിപ്പാല എന്നിവർ സമരത്തിന് നേതൃത്വം നൽകി. Photo: കുറ്റിപ്പാലയിൽ യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.