കരേക്കാട്: എടയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡ് ചെങ്കുണ്ടൻപടിയിലെ സുലഭ കർഷക കൂട്ടായ്മ തരിശ് ഭൂമിയിൽ കൃഷിചെയ്ത ചെണ്ടുമല്ലി തോട്ടവും പച്ചക്കറികൃഷി തോട്ടവും സന്ദർശിക്കാൻ വടക്കുംപുറം എ.യു.പി സ്കൂൾ ഹരിതസേന ക്ലബ് അംഗങ്ങളും അധ്യാപകരും പി.ടി.എ ഭാരവാഹികളും എത്തി. സയൻസ്, സാമൂഹികശാസ്ത്രം, ഹിന്ദി ക്ലബ് അംഗങ്ങളും ഉണ്ടായിരുന്നു. ഫീൽഡ് ട്രിപ് എടയൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം പി.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സുലഭ കർഷക കൂട്ടായ്മ സെക്രട്ടറിയും വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ എക്സിക്യൂട്ടിവ് അംഗവുമായ പി.കെ. സിക്കന്ദർ, കർഷകൻ പി.വി. നാരായണൻ എന്നിവർ കുട്ടികൾക്ക് കൃഷിരീതികൾ വിശദീകരിച്ചു. പ്രധാനാധ്യാപകൻ വി.പി. അലിഅക്ബർ, എ.പി. സൈനുദ്ദീൻ, എം. അശ്വനി, കെ.ടി. നൗഷാദ്, എൻ. യൂനുസ്, വി.പി. ഉസ്മാൻ, പി. ഷൈലജ, ടി.പി. സാജിദ എന്നിവർ സംബന്ധിച്ചു. MP VNCY 5 AUPS Vadakumpuram.jpg: ചെണ്ടുമല്ലി തോട്ടവും പച്ചക്കറി കൃഷിത്തോട്ടവും സന്ദർശിക്കാനെത്തിയ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ ഹരിതസേന ക്ലബ് അംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.