പത്തപ്പിരിയത്ത് പന്നി ശല്യം രൂക്ഷം; പരാതിയുമായി കർഷകർ

എടവണ്ണ: പത്തപ്പിരിയത്ത്​ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനെതിരെ അഖിലേന്ത്യ കിസാൻ സഭ പത്തപ്പിരിയം യൂനിറ്റ് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് പരാതി നൽകി. വാഴ, കപ്പ, നെല്ല്, ചേമ്പ്, ചേന എന്നിവയാണ് പ്രധാനമായി പന്നിക്കൂട്ടം നശിപ്പിക്കുന്നത്. കർഷകർ വലിയ ബുദ്ധിമുട്ട് അനുഭവിച്ചാണ് കൃഷിയുമായി മുന്നോട്ട് പോകുന്നതെന്ന് പരാതിയിൽ പറയുന്നു. യൂനിറ്റ് സെക്രട്ടറി കെ. മാധവൻ, ട്രഷറർ പി.എം. ഭാസ്കരൻ, പ്രസിഡന്റ് മൊയ്തീൻകുട്ടി, സി.പി.ഐ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി വടക്കൻ സൈനുദ്ദീൻ, സി. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഭിലാഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.