മമ്പാട്: ആം ആദ്മി പ്രവർത്തകൻ അല്ലിപ്ര സവാദിനെ പഞ്ചായത്ത് ഓഫിസ് മുറ്റത്ത് വെച്ച് മർദിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീനിവാസന്‍റെ പ്രവൃത്തി പഞ്ചയത്തീരാജിന്‍റെ ചട്ടലംഘനമാണെന്നും അദ്ദേഹത്തിന് പ്രസിഡന്‍റ് സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും വെൽഫെയർ പാർട്ടി മമ്പാട് പഞ്ചായത്ത് കമ്മിറ്റി. സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം.ടി. അഹമ്മദും മർദനത്തിൽ പങ്കാളിയായി. ഇവർക്കെതിരെ നിയമനടപടികൾ വേണമെന്നും ആവശ‍്യപ്പെട്ടു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ത്വാഹ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മിഖ്ദാദ്, കെ. റാഷിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.