റോഡ് നിർമാണം നിലച്ചു; കൃഷിയന്ത്രങ്ങൾ പാടത്തേക്കിറക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ

റോഡ് നിർമാണം നിലച്ചു; കൃഷിയന്ത്രങ്ങൾ പാടത്തേക്കിറക്കാനായില്ല പെരുനിലാവ്: കടവല്ലൂർ പഞ്ചായത്തിലെ കോടത്തുംകുണ്ട്-ഒറ്റപ്പിലാവ് റോഡിന്റെ നിർമാണം നിലച്ചതോടെ കൃഷി യന്ത്രങ്ങൾ പാടത്തേക്കിറക്കാൻ കഴിയാതെ കർഷകർ. റോഡ് മണ്ണിട്ട് ഉയർത്തിയതോടെയാണ് നിലവിലെ റോഡ് സഞ്ചാരയോഗ്യമല്ലാതായത്. കൃഷി യന്ത്രം ഇറക്കാൻ കഴിയാതെ വന്നത് വിരിപ്പുകൃഷിയുടെ കൊയ്ത്തിനും മുണ്ടകൻ കൃഷിയുടെ പ്രാരംഭ പണിക്കും തടസ്സമാകും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ചെലവഴിച്ചാണ് 800 മീറ്റർ റോഡിന്റെ നിർമാണം നടത്തുന്നത്. നിർമാണത്തിന്റെ ഭാഗമായി റോഡ് നിരപ്പാക്കി വശങ്ങൾ കെട്ടിയിരുന്നു. കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത് എന്നാരോപിച്ച് പരാതി ഉയർന്നതോടെയാണ് നിർമാണം നിർത്തി​വെച്ചത്. ഇതിനിടെ ക്ഷേത്ര ഭൂമി റോഡ് നിർമാണത്തിനായി വിട്ടുനൽകാൻ കമ്മിറ്റി തീരുമാനിച്ചെങ്കിലും നാളിതുവരെ തുടർ നടപടികൾ ഉണ്ടായിട്ടുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.