കരീം ഷായെ ആശുപത്രിയിലേക്ക് മാറ്റി

കരീം ഷായെ ആശുപത്രിയിലേക്ക് മാറ്റി ചാവക്കാട്: മാസങ്ങളായി ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുകയായിരുന്ന തിരുവത്ര വെളിയങ്കോട് വീട്ടില്‍ കരീം ഷായെ (65) ആശുപത്രിയിലേക്ക് മാറ്റി. സന്നദ്ധ പ്രവര്‍ത്തകരും ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗവും സാമൂഹിക ക്ഷേമവകുപ്പും ചേര്‍ന്നാണ് കരീം ഷായെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹം ബസ് സ്റ്റാന്‍ഡില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്ന സ്ഥിതിയിലേക്ക്​ കാര്യങ്ങളെത്തി. ഇതോടെ സന്നദ്ധ പ്രവര്‍ത്തകനും ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകനുമായ നിഷാദ് ബ്ലാങ്ങാട്, പാലയൂര്‍ ജീവകാരുണ്യ പ്രവര്‍ത്തനസമിതി ഡയറക്ടര്‍ സി.എല്‍. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ കരീം ഷായെ കുളിപ്പിച്ച് വസ്ത്രം മാറ്റി ചാവക്കാട് താലൂക്ക്​ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കരീം ഷായുടെ കാര്യത്തില്‍ അധികാരികള്‍ നടപടിയെടുക്കാത്തതില്‍ പരിസരത്തെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ മാല രമണന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശംഭു, കൗണ്‍സിലര്‍ കെ.വി. ഷാനവാസ് എന്നിവരും കരീഷായെ ആശുപത്രിയിലേക്കു മാറ്റാന്‍ സ്ഥലത്തെത്തിയിരുന്നു. ആരോഗ്യം വീണ്ടെടുത്താല്‍ പൊലീസിന്റെയും നഗരസഭയുടെയും സഹകരണത്തോടെ കരീം ഷായെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റും. ഫോട്ടോ: TCC CKD News Kareem Sha കരീം ഷായെ സന്നദ്ധപ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക്​ ആശുപത്രിയിലേക്കു മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.