തൃശ്ശൂർ ഗവ. മെഡി ക്കൽ കോളേജിൽ പി ആർ .ഒ മാരെ നിയമിച്ചത് നിയമവിരുദ്ധം:കേരള കോൺഗ്രസ്സ്

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പി.ആർ.ഒമാരെ നിയമിച്ചത് നിയമവിരുദ്ധം -കേരള കോൺഗ്രസ് മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പി.ആർ.ഒമാരെ നിയമിച്ചത് നിയമവിരുദ്ധമെന്ന് കേരള കോൺഗ്രസ് കുറ്റപ്പെടുത്തി. പി.ആർ.ഒമാരെ നിയമിക്കുന്നത് സംബന്ധിച്ച് ആശുപത്രി വികസന സമിതി എടുത്ത തീരുമാനത്തിന് വിരുദ്ധമായി 10 പി.ആർ.ഒമാരെ നിയമിച്ച ആശുപത്രി അധികാരികളുടെ നടപടി ചട്ടവിരുദ്ധമാണെന്നും തീരുമാനം മരവിപ്പിക്കാൻ അടിയന്തരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി അംഗവും കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റുമായ സി.വി. കുര്യാക്കോസ് ജില്ല കലക്ടർക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.