'ബി.എഡ് സെന്ററുകളിൽ പ്രവേശനം നിർത്തിയത് പ്രതിഷേധാർഹം'

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന 11 സ്വാശ്രയ ബി.എഡ് സെന്ററുകളെ പ്രവേശന നടപടികളിൽനിന്ന് മാറ്റിനിർത്തിയത് പ്രതിഷേധാർഹമാണെന്ന് സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്സ് ആൻഡ്​ സ്റ്റാഫ് അസോസിയേഷൻ (എസ്​.എഫ്​.സി.ടി.എസ്​.എ) കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സബ് കമ്മിറ്റി. സെന്ററുകളിൽ പ്രവേശനം നിലച്ചാൽ 605 വിദ്യാർഥികൾക്ക് പൂർണമായി മെറിറ്റ് ഫീസോടെ പഠിക്കാൻ ഉള്ള അവസരമാണ് ഇല്ലാതാകുന്നത്. എൻ.സി.ടി.ഇ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നപ്പോൾ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ സർവകലാശാല തയാറാവാത്തതാണ് പ്രശ്നം ഇത്രയും വഷളാവാൻ കാരണം. ഹൈകോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ് തീരുമാനം എടുത്തിട്ട് മാസങ്ങൾ ആയെങ്കിലും ഇതുവരെ അനുകൂല ഉത്തരവ് നേടാൻ സാധിച്ചിട്ടില്ല. ചില സെക്ഷനുകളിൽനിന്ന് ഫയലുകൾ ബോധപൂർവം വൈകിപ്പിക്കുന്നത് സ്വാശ്രയ ലോബിയെ സഹായിക്കാൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് സംഘടന അറിയിച്ചു. ജെ. വിനീത് അധ്യക്ഷത വഹിച്ചു. എൻ.കെ. ആദർശ്, ദിനീഷ്‌ ബേബി, സ്മിത, ബൈജു അയ്യപ്പൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.