പദയാത്ര മാറ്റിവെച്ചു

തൃശൂർ: കേന്ദ്ര-കേരള സർക്കാറുകളുടെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം ഒമ്പതുമുതൽ 15 വരെ നടത്താൻ നിശ്ചയിച്ച നവ സങ്കൽപ് പദയാത്ര പ്രകൃതിക്ഷോഭം മൂലം മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ അറിയിച്ചു. ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനാൽ ജില്ലതല പദയാത്ര, പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.