മത്സ്യത്തൊഴിലാളികള്‍ അതിജാഗ്രത പാലിക്കണം -മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതിജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബോട്ടും മത്സ്യബന്ധനോപാധികളും സുരക്ഷിതമായി സൂക്ഷിക്കണം. അധികൃതരുടെ മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണം. അടുത്ത ദിവസങ്ങളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. വിവിധ തീരങ്ങളില്‍ കടൽക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിച്ചുവരുകയാണ്. എല്ലാ ജില്ലയിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും അടിയന്തരഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.