മഞ്ചേരി: ധാർമികതയിലൂന്നിയ വിദ്യാഭ്യാസം മാത്രമേ മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കൂവെന്ന് പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. കാരക്കുന്ന് അൽഫലാഹ് പബ്ലിക് ഇംഗ്ലീഷ് സ്കൂളിൽ ലാംഗ്വേജ് ലാബ് ആൻഡ് ഖുർആൻ തിയറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫെലോഷിപ് നേടി അമേരിക്കൻ യൂനിവേഴ്സിറ്റിയിലേക്ക് ഉപരിപഠനത്തിന് പുറപ്പെടുന്ന സ്കൂളിലെ വിദ്യാർഥികളായ ഇഹ്സാനുൽ ഇഹ്തിസാം, റഫീദ് പാലക്കൽ എന്നിവരെയും ഐ സെറ്റ് ഗ്രാൻഡ് ഫിനാലെ ഫസ്റ്റ് റാങ്ക് ജേതാക്കളായ സനീജ് പാലക്കൽ, സിയാഹനാൻ നെല്ലിപറമ്പൻ എന്നിവരെയും മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. പത്തപ്പിരിയം അബ്ദുൽ റശീദ് സഖാഫി, ശിഹാബുദ്ദീൻ നഈമി ചീരക്കുഴി, ജയപ്രകാശ് ബാബു, വല്ലാഞ്ചിറ നാസർ പുല്ലൂർ, വി. സുധാകരൻ, എൻ.പി. മുഹമ്മദ്, ഇ.എ. സലാം, കെ. കുട്ട്യാപ്പു, അസൈനാർ സഖാഫി, മൊയ്തീൻകുട്ടി ഹാജി വീമ്പൂർ, അബ്ദുസ്സമദ്, എൻ. ഉമർകുട്ടി, എം. സുലൈമാൻ സഅദി, പി. ശറഫുദ്ദീൻ മാസ്റ്റർ, മുസ്തഫ കമാൽ, റഹ്മത്തുല്ല സഖാഫി, എൻ. മുഹമ്മദ് സഖാഫി, പി. ഉസ്മാൻ ചെറുപള്ളി, കെ.ടി. യൂസുഫ് മിസ്ബാഹി എന്നിവർ സംസാരിച്ചു. me falah : കാരക്കുന്ന് അൽഫലാഹ് പബ്ലിക് സ്കൂൾ ലാംഗ്വേജ് ലാബ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.