അപകടക്കെണിയായി സൗത്ത് പുത്തലം കിളികല്ലിങ്ങൽ വളവ് ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടം രണ്ടുമാസത്തിനിടെ 23 അപകടം അരീക്കോട്: സൗത്ത് പുത്തലം കിളികല്ലിങ്ങൽ വളവിൽ നിയന്ത്രണംവിട്ട് മീൻ ലോറി മറിഞ്ഞ് അപകടം. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. മഞ്ചേരി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്അപ് ലോറിയാണ് വളവിൽ നിയന്ത്രണംവിട്ട് വളവിലെ പോസ്റ്റിലിടിച്ച് മറിഞ്ഞത്. തുടർന്ന് ശബ്‌ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. വർഷങ്ങളായി കിളികല്ലിങ്ങൽ വളവിൽ അപകടങ്ങൾ തുടർക്കഥയാണ്. സംഭവത്തിൽ നിരവധി തവണ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. മഞ്ചേരി നെല്ലിപ്പറമ്പ് മുതൽ സൗത്ത് പുത്തലം വരെയുള്ള റോഡിന്റെ നവീകരണം ഒരുമാസം മുമ്പാണ് പൂർത്തിയാക്കിയത്. ഈ സമയത്ത് വളവ് നിർത്തി നവീകരണം നടത്തണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടെങ്കിലും വളവ് അതേപോലെ നിർത്തിയാണ് നവീകരിച്ചത്. ഇതാണ് കിളി കല്ലിങ്ങൽ അപകട വളവിൽ ഇപ്പോഴും അപകടങ്ങൾ തുടർക്കഥയാവാൻ ഇടയാക്കിയത്. ഫോട്ടോ: കിളികല്ലിങ്ങൽ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ മീൻ ലോറി ഫോട്ടോ നെയിം:ME AEKD KILIKALINGAL VALV NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.