നിലമ്പൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരം റോഡിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയാണ് യാത്രനിരോധനം. ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാഹനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാൻ വഴിക്കടവ് ആനമറിയിൽ പൊലീസ് ക്യാമ്പ് ഏർപ്പെടുത്തും. നാടുകാണി ചുരം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി. ചുരം താഴ്വാര പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജാഗ്രത അറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സി.കെ.എച്ച്.എസ് മണിമൂളി, കാരക്കോട് ആർ.എം.ഒ യു.പി സ്കൂൾ, മരുത ഗവ. സ്കൂൾ എന്നിവിടങ്ങളിൽ റവന്യൂ വകുപ്പ് ക‍്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.