കൊണ്ടോട്ടി: സ്വകാര്യ ബാങ്ക് ജീവനക്കാരെ മുക്കുപണ്ടം നൽകി കബളിപ്പിച്ച് 2.2 ലക്ഷം രൂപ തട്ടിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ കാടാമ്പുഴ സ്വദേശി കുന്നത്ത് വീട്ടിൽ മുഹമ്മദ് ഫൈസലിനെ (30) വ്യാഴാഴ്ച പിടികൂടിയിരുന്നു. കേസിൽ രണ്ടുപേർ കൂടി പിടിയിലായതായാണ് സൂചന. വേങ്ങര സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പുളിക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നാണ് 2.2 ലക്ഷം രൂപ തട്ടിയത്. കൊണ്ടോട്ടിയിലെ ബാങ്കിൽ പണയം വെച്ച സ്വർണം എടുത്തുതരാമെന്ന് പറഞ്ഞ് ഇവിടെ നിന്ന് പണം വാങ്ങുകയായിരുന്നു. കൊണ്ടോട്ടിയിലെ ബാങ്കിൽ നിന്ന് പണയസ്വർണം വീണ്ടെടുത്ത മട്ടിൽ മുക്കുപണ്ടം നൽകുകയും ചെയ്തു. ബാങ്ക് ജീവനക്കാർ മുഹമ്മദ് ഫൈസലിനൊപ്പം കൊണ്ടോട്ടിയിലെ ജ്വലറിയിൽ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ആസൂത്രിതമായി മുക്കുപണ്ടതട്ടിപ്പ് നടത്തുന്ന വലിയ സംഘം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. പിടിയിലായവർ തട്ടിപ്പിന്റെ സൂത്രധാരൻമാരാണെന്നാണ് സൂചന. തട്ടിപ്പ് സംഘത്തിൽ പെട്ട ഒരാളെയും വ്യാജ സ്വർണാഭരണം നിർമിച്ചു നൽകിയയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.