തിരൂർ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത നിരവധി ഹോട്ടലുകളും ബേക്കറികളും സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ഭക്ഷ്യവകുപ്പിന് ലഭിച്ചിരുന്നു. കൂടാതെ ഉപയോഗശൂന്യമായ ഓയിലുകള്‍ ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ട്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ കണ്ടെത്തിയത്. തലക്കാട്, വെട്ടം പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. തലക്കാട് പഞ്ചായത്തിലെ കണ്ണംകുളം, വെട്ടം പഞ്ചായത്തിലെ പരിയാപുരം, പച്ചാട്ടിരി എന്നിവിടങ്ങളിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്തി. ഉടമകൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ ഓഫിസര്‍ പ്രിയ വില്‍ഫ്രഡിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.