കൽപകഞ്ചേരി: 'ലഹരിമുക്ത ആതവനാട്' സന്ദേശവുമായി ആതവനാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. വെട്ടിച്ചിറയിൽനിന്ന് ആരംഭിച്ച റാലി പുത്തനത്താണിയിൽ സമാപിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ് ഫ്ലാഗ്ഓഫ് ചെയ്തു. വിദ്യാർഥികളും വീട്ടമ്മമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മതസംഘടന പ്രതിനിധികളും റാലിയിൽ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. സിനോബിയ, വൈസ് പ്രസിഡന്‍റ് കെ.പി. ജാസർ എന്നിവർ നേതൃത്വം നൽകി. പടം: വിളംബര റാലി നസീബ അസീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.