'സന്തോഷപ്പാട്ട്' പ്രകാശനം

കൽപകഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി സ്കൂളിനു വേണ്ടി പൂർവ വിദ്യാർഥി കൂട്ടായ്മ യുവജനോത്സവം പുറത്തിറക്കിയ സന്തോഷപ്പാട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ആശാ റാണി, പ്രധാനാധ്യാപകൻ മുനാസ്, എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ കുന്നത്ത്, മൻസൂർ, എ.പി. ആസാദ്, ഒ.പി. അഷ്‌റഫ്, അഷ്‌റഫ് നാടുവാഞ്ചേരി, ലിയാഖത്, ഷാജി, ഷാജുദ്ദീൻ, മൻസൂർ, നാസർ എന്നിവർ സംബന്ധിച്ചു. സിദ്ദീഖ് പൊന്മുണ്ടത്തിന്റെ വരികൾക്ക് മുജീബ് തൃത്താല ആലാപനം നിർവഹിച്ചു. പടം: യുവജനോത്സാവം പുറത്തിറക്കിയ 'സന്തോഷപ്പാട്ട്' കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.