എസ്​.എഫ്​.ഐയുടേത്​ മോദി പ്രീണനം -ഷാഫി പറമ്പിൽ

പാലക്കാട്​: എസ്​.എഫ്​.ഐക്കാർ മുഖ്യമന്ത്രിക്കു വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന ഗുണ്ടായിസമെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പിൽ. ഈ ദുഷ്​​ചെയ്തിക്ക്​ മാപ്പില്ല. ഇതിനെതിരെ യുവജനങ്ങൾ ജനാധിപത്യ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായിയുടെയും സംഘത്തിന്‍റെയും മോദി പ്രീണനമാണ് കൽപറ്റയിൽ കണ്ടതെന്നും യെച്ചൂരിയുടെ നിലപാട് അറിയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.