കോൾപടവിൽ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുന്നത്​ തടഞ്ഞു

പഴഞ്ഞി: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി പുല്ലാണിച്ചാൽ കോൾപടവ് പാടശേഖരങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ എത്തിയ സംഘത്തെ മത്സ്യത്തിന് വേണ്ടത്ര വലിപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ആറ് മുതൽ എട്ട് സെന്‍റി മീറ്റർ വരെ വലിപ്പമുള്ള കുഞ്ഞുങ്ങളെ നൽകണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ചെറിയ കുഞ്ഞുങ്ങളെ കൊണ്ടുവന്നതെന്ന് പടവ് പ്രസിഡന്‍റ്​ സോണി സഖറിയ ആരോപിച്ചു. ഉദ്ഘാടനം ചെയ്യാനെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. മണികണ്ഠൻ, ഗ്രാമപഞ്ചായത്തംഗം പ്രമീള രാജൻ, പടവ് സെക്രട്ടറി ശശി എന്നിവർ മത്സ്യക്കുഞ്ഞുങ്ങളെ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.