സ്വകാര്യ കമ്പനിയുടെ പ്രവർത്തനം പരിശോധിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​

തൃശൂർ: ചാവക്കാട് കുറഞ്ഞിയൂരിൽ പ്രവർത്തിക്കുന്ന പി.ജെ. അഗ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിയമപരമാണോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. സ്ഥാപനത്തിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടോയെന്നും പഞ്ചായത്ത് രാജ് നിയമപ്രകാരമാണോ പ്രവർത്തിക്കുന്നതെന്നും പരിശോധിക്കണം. ഇല്ലെങ്കിൽ സ്ഥാപനത്തിനെതിരെ പഞ്ചായത്ത് സ്വീകരിച്ച നടപടി അറിയിക്കണമെന്നും കമീഷൻ പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്ത് വിശദമായ എപ്പിഡമിയോളജിക്കൽ ആൻഡ്​ എന്റമോളജിക്കൽ പഠനം നടത്തണമെന്നും കമീഷൻ തൃശൂർ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിക്ക് നിർദേശം നൽകി. കമീഷനംഗം വി.കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. സ്ഥാപനത്തിന്റെ മലിനീകരണത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.