ഐ.എം. വിജയൻ ഇനി ഡോ. ഐ.എം. വിജയൻ

മലപ്പുറം: മുൻ ഇന്ത്യൻ ഫുട്​ബാൾ താരവും മലപ്പുറം എം.എസ്​.പി അസി. കമാൻഡറുമായ ഐ.എം. വിജയന്​ ഡോക്ടറേറ്റ്​. റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ്​ മെഡിക്കൽ സർവകലാശാലയിൽനിന്നാണ്​ ബഹുമതി​. കായിക മേഖലക്ക്​ സമ്മാനിച്ച സംഭാവന പരിഗണിച്ചാണ്​ ബഹുമതിയായി ഡോക്ടറേറ്റ്​ നൽകിയത്​. ഈ മാസം 11ന്​ റഷ്യയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി. മലയാളികൾ ഉൾപ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തിൽ സർവകലാശാല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്‍റർ യൂനിവേഴ്​സിറ്റി ഫുട്​ബാൾ മത്സരത്തിനു​ ശേഷം മൈതാനത്തു​ വെച്ചാണ്​ ഡോക്ടറേറ്റ്​ സമ്മാനിച്ചതെന്നും ഇത്​ മറക്കാനാകാത്ത അനുഭവമാണെന്നും വിജയൻ പറഞ്ഞു. 1999ൽ സൗത്ത്​ ഏഷ്യൻ ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോളടിച്ചിരുന്നു. അക്കാലത്ത്​ ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്​. ഈ കളിമികവും മറ്റു പ്രവർത്തനങ്ങളുമാണ്​ ഡോക്ടറേറ്റിന്​ പരിഗണിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. കേരള പൊലീസ്​ ഫുട്​ബാൾ ക്ലബിലൂടെയാണ്​ ഐ.എം. വിജയകൻ കരിയർ ആരംഭിക്കുന്നത്​. തൃശൂർ സ്വദേശിയായ ഇദ്ദേഹം എഫ്​.സി കൊച്ചിൻ, മോഹൻ ബഗാൻ, ചർച്ചിൽ ​ബ്രദേഴ്​സ്​, ഈസ്റ്റ്​ ബംഗാൾ തുടങ്ങിയ ക്ലബുകൾക്കു​ വേണ്ടി ബൂട്ടണിഞ്ഞു. 2000 -2004 വരെ ഇന്ത്യൻ ഫുട്​ബാൾ ടീമിന്‍റെ ക്യാപ്​റ്റനായിരുന്നു. മലപ്പുറം എം.എസ്.പിയിൽ സ്ഥാപിക്കുന്ന പൊലീസ്​ ഫുട്​ബാൾ അക്കാദമിയുടെ നിയുക്ത ഡയറക്ടർ കൂടിയാണ് വിജയൻ​. ഫോട്ടോ: mpgma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.