മമ്പാട്: സി.ഡി.എസിന്‍റെ പട്ടികവർഗ ഉപജീവന പദ്ധതി പ്രകാരം പട്ടികവർഗ കുടുംബങ്ങൾക്ക് ആട് വാങ്ങുന്നതിന് ഓരോ കുടുംബത്തിനും 27,000 രൂപ സബ്‌സിഡി വിതരണം ചെയ്തു. മമ്പാട് ഗ്രാമപഞ്ചായത്തിലെ 79 കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്തത്. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഷിഫ്ന നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂർ ട്രൈബൽ പ്രോജക്ട് കോഓഡിനേറ്റർ കൽപന, അനിമേറ്റർമാരായ വത്സല, സനൂപ്, ഉപജീവനം ഉപസമിതി കൺവീനർ സജി ഗോപാലൻ, സി.ഡി.എസ് അംഗം തങ്കമണി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് മെംബർമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.