വീട്ടമ്മക്ക്​ മൂർഖന്‍റെ കടിയേറ്റു

നിലമ്പൂർ: വല്ലപ്പുഴ മുതീരി മാപ്രാങ്ങാട് അബൂബക്കറിന്‍റെ ഭാര്യ ഫൗസിയക്ക് (45) മൂർഖൻ പാമ്പിന്‍റെ കടിയേറ്റു. വീടിന്​ സമീപത്തെ വിറകുപുരയിൽനിന്ന്​ വിറക് എടുക്കുന്നതിനിടയിലാണ് സംഭവം. ഉടൻ നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.