നന്മ യൂനിറ്റ് സമ്മേളനം

'നന്മ' യൂനിറ്റ് സമ്മേളനം മലപ്പുറം: കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ മലപ്പുറം കുന്നുമ്മൽ കിഴക്കേത്തല യൂനിറ്റ് സമ്മേളനം മേഖല പ്രസിഡന്‍റ് മജീഷ്യൻ മലയിൽ ഹംസ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സി. സജു അധ്യക്ഷത വഹിച്ചു. റിയാസ് താഴത്തേതിൽ, റിയാസ് ഫ്ലെക്സി, സുഭാഷ്, ജയരാജൻ, പി.ടി. റാഷിദ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി നവാസ് തറയിൽ സ്വാഗതവും ട്രഷറർ ജലീൽ കെസാഗോ നന്ദിയും പറഞ്ഞു. mm nanma നന്മ മലപ്പുറം കുന്നുമ്മൽ കിഴക്കേത്തല യൂനിറ്റ് സമ്മേളനം മജീഷ്യൻ മലയിൽ ഹംസ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്യുന്നു -------------- സമ്മാനങ്ങള്‍ വിതരണം ചെയ്തു മലപ്പുറം: കേരള മദ്യനിരോധന സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സക്കീര്‍ ഹുസൈന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലപ്പുറം നെഹ്‌റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റര്‍ സി.ഡി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. അബ്ദുൽ റഷീദ് സ്വാഗതവും പി.വി. ഉദയകുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.