അന്താരാഷ്ട്ര യോഗ ദിനാചരണം

കോട്ടക്കൽ: അന്താരാഷ്ട്ര യോഗദിനം ആഘോഷമാക്കി ജില്ലയിലെ യൂത്ത് ക്ലബുകള്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര മലപ്പുറത്തിന്റെ നേതൃത്വത്തിലാണ് യോഗപരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. നെഹ്റു യുവകേന്ദ്രയുടെയും കോട്ടക്കല്‍ സൈക്ലിങ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലതല യോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സൻ ബുഷ്റ ഷബീര്‍ നിര്‍വഹിച്ചു. ജില്ല യൂത്ത് ഓഫിസര്‍ ഡി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗാചാര്യന്‍ കെ. മോഹന്‍ദാസന്‍, നൗഷാദ് ബാബു, പി. അസ്മാബി, നാഷനല്‍ യൂത്ത് വളന്‍റിയര്‍ എ. റഹീസ് എന്നിവര്‍ സംസാരിച്ചു. കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് യോഗദിനം ആചരിച്ചു. യോഗ പരിശീലനം കൗൺസിലർ സോജിയ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ ഷാഹുൽ ഹമീദ് മണപ്പാട്ടിൽ, എ.എ. ഇബ്രാഹിം, എൻ.കെ. സഫീർ, ഫാത്തിമ റിംന, ഫിദ, അഭിൻരാജ്, എൻ. റബീഹ് എന്നിവർ നേതൃത്വം നൽകി. കോട്ടക്കൽ: ചേങ്ങോട്ടൂര്‍ എ.എം.എല്‍.പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചു. വാര്‍ഡ് മെംബര്‍ പി.ടി. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ യു. സാബു, പി.പി. ഹക്കീം, സി.പി. ദില്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.