മലപ്പുറം: എം.എസ്.പി ഫുട്ബാൾ അക്കാദമിക്ക് ഹോസ്റ്റല്‍ കെട്ടിടം, മൈതാന നവീകരണം അടക്കമുള്ള സൗകര്യങ്ങൾക്കായി എം.എസ്.പി അധികൃതര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഡയറക്ടർ ഐ.എം. വിജയൻ അറിയിച്ചു. മികച്ച സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ കെട്ടിടവും പരിശീലനത്തിന് യോഗ്യമായ മൈതാനവും അനുബന്ധ സൗകര്യങ്ങളും അടങ്ങിയ വിശദ റിപ്പോര്‍ട്ടാണ് കൈമാറിയത്. റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അനുമതി നൽകിയാല്‍ കെട്ടിട നിര്‍മാണം ആരംഭിക്കും. എം.എസ്.പി ക്യാമ്പിനകത്തുതന്നെയാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുക. എം.എസ്.പി എല്‍.പി സ്കൂള്‍ മൈതാനം നവീകരിച്ച് അവിടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കും. ആറ്, ഏഴ്, എട്ട് ക്ലാസിലെ കുട്ടികള്‍ക്കാണ് പ്രവേശനം. ഇതിനായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സെലക്ഷൻ ട്രയല്‍സ് നടത്തും. ആദ്യഘട്ടത്തില്‍ 50 പേര്‍ക്ക് അക്കാദമിയിൽ പ്രവേശനം നല്‍കും. കുട്ടികള്‍ക്ക് എം.എസ്.പി സ്കൂളില്‍തന്നെ പഠന സൗകര്യം ഒരുക്കുമെന്നും ഇവർ അറിയിച്ചു. എം.എസ്.പി നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫുട്ബാള്‍ അക്കാദമിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് ഏപ്രിലോടെ സംസ്ഥാനത്ത് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ട്രയല്‍സ് നടത്താനായിരുന്നു പദ്ധതി. എന്നാല്‍, കോവിഡ് രൂക്ഷമായതോടെ പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു. സ്വന്തമായി ഫണ്ടില്ലാത്തതു കാരണം അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പ്രയാസം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.