വായനദിനവും പത്രപ്രകാശനവും

പരപ്പനങ്ങാടി: വായനദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മലബാർ കോഓപറേറ്റിവ് കോളജില്‍ 'വായനകാലം' പരിപാടി സംഘടിപ്പിച്ചു. കവിയും മാധ്യമപ്രവർത്തകനുമായ എം.എസ്. ബനേഷ് ഉദ്ഘാടനം ചെയ്തു. കോളജിന്റെ മുഖപത്രം 'മലബാർ ടൈംസ്' കവി ശ്രീജിത്ത് അരിയല്ലൂർ പ്രകാശനം ചെയ്തു. പരപ്പനങ്ങാടിയിലെ കായികരംഗത്തെ പ്രഗല്​ഭവ്യക്തികളെ ആദരിച്ചു. പ്രിൻസിപ്പൽ സതീഷ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വിജയരാഘവൻ സ്വാഗതവും സുധർമ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കായി നടത്തിയ കരിയർ ഗൈഡൻസ് ക്ലാസിന് തിരൂരങ്ങാടി പോളിടെക്നിക്കിലെ സീനിയർ സൂപ്രണ്ട് കെ.സി. ഹണിലാല്‍ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.