ഡി.വൈ.എഫ്.ഐ പ്രതിഷേധം

മലപ്പുറം: അഗ്നിപഥ്‌ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ. റഹീം എം.പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്.ഐ മലപ്പുറത്ത് പ്രകടനം നടത്തി. ജില്ല സെക്രട്ടറി കെ. ശ്യാംപ്രസാദ്, ജില്ല പ്രസിഡന്‍റ്​ പി. ഷബീർ, ജില്ല ജോയന്‍റ്​ സെക്രട്ടറി സി. ഇല്യാസ്, ജില്ല സെക്രട്ടറിയേറ്റ് അംഗം പി. സൈഫുദ്ദീൻ, ജില്ല കമ്മിറ്റി അംഗം വി.വൈ. ഹരികൃഷ്ണപാൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.