പെരിന്തൽമണ്ണ: നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റും ജില്ല കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. കെ.പി. അബ്ദുൽ ഗഫൂറിനെ അനുസ്മരിച്ചു. പെരിന്തൽമണ്ണ വ്യാപാരഭവനിൽ നടന്ന യുവജന സംഗമവും അനുസ്മരണവും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് മന്ത്രി അംഗത്വം നൽകി. പാർട്ടിയുടെ മുൻകാല പ്രവർത്തകരെ ആദരിച്ചു. അബ്ദുൽ ഗഫൂറിന്റെ മാതാവും പാർട്ടി മുൻ ബ്ലോക്ക് മെമ്പറുമായ കെ.പി. ആയിഷ ഉമ്മയെയും ആദരിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി. രമേശൻ, എൻ.വൈ.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി, സെക്രട്ടറി ഫാദിൽ അമീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി, സമീർ പാട്ടശേരി, സി.എച്ച്. ആഷിഖ്, ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡന്റ് എം.വി.എം മാനൂർ, ട്രഷറർ റഹ്മത്തുല്ല ബാവ, സൈദ് മുഹമ്മദ്, എ.കെ. സിറാജ്, ഫൈസൽ രണ്ടത്താണി, മൊയ്തീൻകുട്ടി, എൻ.വൈ.എൽ ഭാരവാഹികളായ മുജീബ് പുള്ളാട്ട്, ശംസാദ് മറ്റത്തൂർ, നൗഫൽ തടത്തിൽ, ഉനൈസ് തങ്ങൾ, മുഹമ്മദ് ഹാഷിർ, നൗഷാദ്, ഷൈജൽ വലിയാട്ട് തുടങ്ങിയവർ സംസാരിച്ചു. Mc pmna 6 anusmaranam minister എൻ.വൈ.എൽ മുൻ ജില്ല പ്രസിഡന്റ് അഡ്വ. കെ.പി. അബ്ദുൽ ഗഫൂർ അനുസ്മരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.