സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനത്തിന് തുടക്കം

മുള്ളൂർക്കര: സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനത്തിന് മുള്ളൂർക്കര പ്രിയദർശിനി കമ്യൂണിറ്റി മണ്ഡപത്തിൽ ചെങ്കൊടി ഉയർന്നു. ശനിയാഴ്ച രാവിലെ മുള്ളൂർക്കര ടൗണിൽ നടന്ന പ്രകടനത്തിന് ശേഷം മുതിർന്ന അംഗവും മണ്ഡലത്തിലെ സി.പി.ഐ സെക്രട്ടേറിയറ്റ് അംഗവുമായ വി. ഗംഗാധരൻ പതാക ഉയർത്തി. തുടർന്ന് കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് നഗറിൽ നടന്ന സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ തൃശൂർ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ഇ.എം. സതീശൻ, സി.എൽ. സൈമൺ മാസ്റ്റർ, എം.ആർ. സോമനാരായണൻ, സംഘാടക സമിതി ചെയർമാൻ അരുൺ കാളിയത്ത്, കൺവീനർ വിജീഷ് അള്ളന്നൂർ, സി.യു. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, സി.പി.ഐ തൃശൂർ സെക്രട്ടറി കെ. വത്സരാജ് തുടങ്ങിയവർ പങ്കെടുക്കും. ചിത്രം:TCTC Ty 2 സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനം ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.