സർവിസ് വയറും മീറ്റർ ബോർഡും ഫാമിലെ മുഴുവൻ വയറിങ്ങും സീലിങ്ങും കത്തിനശിച്ചു കാളികാവ്: ഇടിമിന്നലിൽ കോഴിഫാമിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാളികാവ് പൂങ്ങോട്ടിലെ കിളിയോല അബ്ദു റഹിമാൻ എന്ന മാനുവിന്‍റെ ഉടമസ്ഥതയിൽ ചെറൂത്തിലെ ഫാമിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ വയറിങ് കത്തിയാണ് തീപിടിത്തമുണ്ടായത്. നാലായിരത്തോളം കോഴികളെ വളർത്തുന്ന ഫാമിലാണ് തീപിടിത്തമുണ്ടായത്. മിന്നലേറ്റ സമയത്ത് കോഴിക്കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. ഫാമിലേക്ക് വലിച്ച സർവിസ് വയറും മീറ്റർ ബോർഡും ഫാമിലെ മുഴുവൻ വയറിങ്ങും സീലിങ്ങും കത്തിനശിച്ചു. മൂന്ന് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കോഴിത്തീറ്റ, ഫാമിലെ മുഴുവൻ പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. താമസസ്ഥലത്തുനിന്ന് മാറി സ്ഥിതി ചെയ്യുന്ന ഫാമിന് തീപിടിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. രണ്ടുവർഷം മുമ്പാണ് ഏഴുലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ആധുനികരീതിയിലെ കോഴിഫാം സ്ഥാപിച്ചത്. kkv kozhi farm .jpg പൂങ്ങോട് ചെര്യത്തിൽ മിന്നലിൽ കത്തിനശിച്ച കോഴിഫാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.