പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു

പൂക്കോട്ടുംപാടം: മഴക്കാല ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി . സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ഡെങ്കിപ്പനി, ചികുൻഗുനിയ, സിക എന്നിവ പരത്തുന്ന കൊതുകുകൾ പെരുകുന്നത് തടയാൻ ഫോഗിങ് ഉൾപ്പെടെയുള്ള ശുചീകരണപ്രവൃത്തികളാണ് നടത്തിയത്. പൊലീസ് സ്റ്റേഷന് പുറമെ അമരമ്പലം പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫിസ് പരിസരങ്ങളിലും പൂക്കോട്ടുംപാടം ഹൈസ്കൂൾ പരിസരങ്ങളിലും ശുചീകരണം നടത്തി. സന്നദ്ധപ്രവർത്തകരായ റിൻജു ചുള്ളിയോട്, ഉനൈസ് പന്നിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.