ചാവക്കാട്: താലൂക്ക് പ്രാഥമിക കാർഷിക സഹകരണ വികസന ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് സ്വീകരണം നൽകി. പ്രസിഡന്‍റ് എച്ച്.എം. നൗഫൽ, വൈസ് പ്രസിഡന്‍റ് സി.ആർ. മനോജ്, കേന്ദ്ര ബാങ്ക് പ്രതിനിധി എം.എസ്. ശിവദാസ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് നിഖിൽ ജി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് സി.എ. ഗോപപ്രതാപൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്‍റ് പി.വി. ബദറുദ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, ജില്ല എക്സിക്യൂട്ടീവ് അംഗം പി.കെ. ഷനാജ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ തബ്ഷീർ മഴുവഞ്ചേരി, മുജീബ് അകലാട്, സനൂപ് ചാവക്കാട്, ഗോകുൽ കൃഷ്ണ, മണ്ഡലം പ്രസിഡന്‍റുമാരായ രഞ്ജിത്ത് പാലിയത്ത്, ഫത്താഹ് മന്ദലാംകുന്ന്, ഫദിൻരാജ് ഹുസൈൻ, ഷാരൂഖ്ഖാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: TCC CKD Reception ചാവക്കാട് താലൂക്ക് പ്രാഥമിക കാർഷിക സഹകരണ വികസന ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് സ്വീകരണം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.