നിലമ്പൂർ: തിരുവനന്തപുരം അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉറൂബ് കഥാപുരസ്കാരം വി. സതീദേവിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു. 'മാനസാന്തരം' എന്ന കഥക്കാണ് പുരസ്കാരം. കലാ-സാഹിത്യരംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ നേടിയ വി. സതീദേവി കണ്ണൂർ സെൻട്രൽ ജയിൽ വനിത ജയിലിലെ നഴ്സിങ് അസിസ്റ്റന്റാണ്. അക്ഷരദീപം ട്രസ്റ്റിന്റെ സ്ത്രീശാക്തീകരണ-സാഹിത്യ പുരസ്കാരങ്ങൾ മുനീറ സെയ്ദ് മുഹമ്മദ് (സാമൂഹികസേവനം), ഉഷ കുമ്പിടി (കവിത സമാഹാരം), ട്രീസ അനിൽ (കഥ), ശ്രീജ സുനിൽ (കവിത) എന്നിവർക്കും മന്ത്രി സമ്മാനിച്ചു. പ്രഭാത് ബുക്സ് ഡയറക്ടർ പ്രഫ. എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രിയദർശിനി മാഗസിൻ എഡിറ്റർ സുനിൽ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ കവിത വിശ്വനാഥ്, ഡോ. ജേക്കബ് മാത്യു ഒളശ്ശേൽ, ഹരീഷ് കൊറ്റംപള്ളി, ഇ.ആർ. ഉണ്ണി, ശുഭ അനിൽ, സെബാസ്റ്റ്യൻ ജൂലിയാൻ, എ.വി. അനുജ എന്നിവർ സംസാരിച്ചു. Nbr photo - 1 Sathidevi അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉറൂബ് കഥാപുരസ്കാരം വി. സതീദേവിക്ക് മന്ത്രി ജി.ആർ. അനിൽ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.