പോക്​സോ: അധ്യാപകന്​ സസ്​പെൻഷൻ

മലപ്പുറം: പോക്​സോ കേസിൽ റിമാൻഡിലായ അധ്യാപകനെ​ മാനേജർ സസ്​പെൻഡ്​ ചെയ്തു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ നാരായണൻ അടിതിരിപ്പാടിനെയാണ്​ മാനേജറായ എം.എസ്​.പി കമാൻഡന്‍റ്​ ഹേമലത സസ്പെൻഡ്‌ ചെയ്തത്​. വിദ്യാർഥികളുടെ പരാതിയിൽ മലപ്പുറം വനിത പൊലീസാണ്​ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്​. അധ്യാപകന്‍റെ ഭാഗത്ത് ഗുരുതര അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും ഉണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടിയെന്ന്​ സ്കൂൾ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.