വേങ്ങര: പി.എം സമ്മാൻ നിധിയിൽ ആനുകൂല്യം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ ജൂൺ 30നകം എ.ഐ.എം.എസ് പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണമെന്ന് വേങ്ങര കൃഷി അസി. ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ അറിയിച്ചു. രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമേ ആഗസ്റ്റ് മുതൽ ലഭിക്കേണ്ട ഗഡു സഹായത്തിന് അർഹതയുള്ളൂ. നിലവിലെ ഗുണഭോക്താക്കൾ കരമടച്ച രശീത്, ആധാർ, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലോ പൊതുജന സേവനകേന്ദ്രത്തിലോ നേരിട്ട് എത്തി വിവരങ്ങൾ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.