മഞ്ചേരി: കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി അഷ്‌റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി (പ്രസി), എ. നജീബ് മൗലവി മമ്പാട്, ഇസ്മായിൽ ബുഖാരി തങ്ങൾ എറണാകുളം, വി.സി.കെ. തങ്ങൾ ഇരിങ്ങണ്ണൂർ, അബ്ദുല്ലാഹി സഅദി കണ്ണൂർ, ഹസൻ അഷ്‌റഫി ബാഖവി തിരുവനന്തപുരം, എം. വീരാൻകുട്ടി മുസ്‌ലിയാർ വയനാട്, ടി.എം. അലി മുസ്‌ലിയാർ പാലക്കാട് (വൈസ് പ്രസി), എ.എൻ. സിറാജുദ്ദീൻ മൗലവി വീരമംഗലം. (ജന. സെക്ര), പി. അലി അക്ബർ മൗലവി, ഒടിയപാറ അഷ്‌റഫ് ബാഖവി ഇടുക്കി, അഡ്വ. ഫാറൂഖ്, മുഹമ്മദ് വയനാട്, ബഷീർ ഫൈസി ചെറുകുന്ന്, ഡോ. സുലൈമാൻ മലപ്പുറം, പി.എസ്. അബ്ബാസ് പഴയന്നൂർ, അബ്ദുൽ ജലീൽ വഹബി അണ്ടത്തോട്, അബു റബീഅ് ബാഖവി വർക്കല (ജോ. സെക്ര), ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ (ട്രഷ) എന്നിവരെ തെരഞ്ഞടുത്തു. മഞ്ചേരി ദാറുസ്സുന്നയിൽ ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. അശ്റഫ് ബാഹസൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംഘത്തിന്റെ വാർഷികാഘോഷ പരിപാടികൾ ജില്ലതലങ്ങളിൽ നടത്താൻ 1000 പ്രതിനിധികളെ ചേർത്ത് സ്വാഗതസംഘം രൂപവത്കരിച്ചു. M3 Ashraf bahasan: അഷ്‌റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി, M3 An Sirajudheen Moulavi: എ.എൻ. സിറാജുദ്ദീൻ മൗലവി വീരമംഗലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.