താനൂർ: കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എസ്.എഫ്.ഐ താനൂർ പോസ്‌റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാർ ഇന്ത്യൻ സേനയിൽ നടപ്പാക്കാൻ തീരുമാനിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും സേനവിഭാഗങ്ങളിൽ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇത് രാജ്യത്തെ യുവാക്കളോട് ചെയ്യുന്ന ക്രൂരതയാണെന്നും സമരക്കാർ പറഞ്ഞു. മാർച്ച് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം നിഖിൽ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. മുഹമ്മദ് സനദ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം സി. ഷിഫാന നന്ദിയും പറഞ്ഞു. ഏരിയ പ്രസിഡന്‍റ് ശരത് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഇസ്ലാഖ്, മുഹ്സിന, അനശ്വര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.