അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം; രണ്ടുപേർ കസ്റ്റഡിയിൽ

ചങ്ങരംകുളം: ചിയ്യാനൂരിൽ അനധികൃത ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട്​ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചിയ്യാനൂർ മാഞ്ചേരി പാടത്താണ് ശനിയാഴ്ച രാവിലെ എട്ടോടെ അനധികൃത ഗ്യാസ് ഫില്ലിങ് പിടികൂടിയത്. ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തെ ഭാരത് ഗ്യാസ് സിലിണ്ടർ കൊണ്ടുപോവുന്ന വാഹനം സിലിണ്ടറുമായി ആൾതാമസമില്ലാത്ത പ്രദേശത്തേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ വാർഡ് മെംബർ മജീദും പ്രദേശത്തെ സിവിൽ പൊലീസ് ഓഫിസർ മധുസൂദനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. സി.ഐ ബഷീർ ചിറക്കൽ, എസ്.ഐ ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി ജീവനക്കാരും ബംഗാൾ സ്വദേശികളുമായ സബോ സച്ചിൻ (31), ഹർദൻ ബെഹ്റ (26) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തെ ഗ്യാസ് ഏജന്‍റാണ് നടത്തിപ്പുകാരനെന്നാണ് ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോട്ടോ ചിയ്യാനൂരിൽ കണ്ടെത്തിയ അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.