കുറ്റിപ്പുറം: വിദ്യാർഥികളുടെ നേതൃത്വത്തിൽ പാതയോരങ്ങൾ ശുചീകരിച്ചു. എം.ഇ.എസ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ തവനൂർ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ തൃക്കണാപുരം തങ്ങൾപടിയിലെ പാതയോരമാണ് ശുചീകരിച്ചത്. പാതയോരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു. മാലിന്യം തള്ളരുതെന്ന ബോർഡും സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അബ്ദുൽ സലീം, സി.എം. അക്ബർ കുഞ്ഞു, സി.എം. മുഹമ്മദ്, ഷഹന ഫൈസൽ, ആർ. രാജേഷ്, പി. സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ, അംബു ഗണേഷ്, എൻ.എസ്.എസ് യൂനിറ്റ് സെക്രട്ടറി വിഷ്ണുദാസ്, ഷൈഹ സുലൈഖ, മുഹമ്മദ് ഷഹീം എന്നിവർ സംസാരിച്ചു. Photo: MP KTPM കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങൾ പാതയോരം ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.