പൂക്കോട്ടുംപാടം: വീട്ടമ്മയുടെ തലക്കടിച്ച് പണം കവർന്നതായി പരാതി. പൂക്കോട്ടുംപാടം മാമ്പറ്റ റോഡിൽ പുതിയ പള്ളിക്ക് സമീപമാണ് സംഭവം. മാമ്പറ്റ കോട്ടക്കുളം പൊന്മുള തൊടി നഫീസയുടെ പണമാണ് കവർന്നത്. 46,000 രൂപ നഷ്ടപ്പെട്ടതായാണ് നബീസ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചക്ക് ഗ്രാമീൺ ബാങ്കിൽനിന്ന് പണമെടുത്ത് വീട്ടിലേക്ക് വരുകയായിരുന്ന നഫീസയെ ബൈക്കിൽ എത്തിയ രണ്ടുപേർ തലക്ക് അടിക്കുകയും നിലത്ത് വീണപ്പോൾ പേഴ്സിലെ പണം കൊണ്ടുപോവുകയുമായിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഗ്രാമീണ ബാങ്കിലും സംഭവ സ്ഥലത്തുമുള്ള സി.സി.ടി.വി കേന്ദ്രീകരിച്ച് പരിശോധന നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.