താനൂർ: യു.പിയിലെ മുസ്ലിം വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ് താനൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച താനൂർ ബ്ലോക്ക് പരിസരത്ത് ആരംഭിച്ച് താനൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മേഖല പ്രസിഡന്‍റ് സൈനുൽ ആബിദ് തങ്ങൾ ജമലുല്ലൈലി ഓലപ്പീടിക അധ്യക്ഷത വഹിച്ചു. ഇബാദ് ജില്ല ചെയർമാൻ ഫസൽ ശാഹിദ് തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. ശാക്കിർ ഫൈസി കാളാട് മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ ശംസുദ്ധീൻ ഫൈസി കുണ്ടൂർ, പി.പി.എം. ശാഫി ഫൈസി നിറമരുതൂർ, മേഖല ജന.സെക്രട്ടറി ഹസീബ് മാസ്റ്റർ കുണ്ടൂർ, മേഖല സെക്രട്ടറി റഹീം മരക്കാർ കടപ്പുറം, സുലൈമാൻ പനങ്ങാട്ടൂർ, ഫർഷാദ് ഫൈസി ചെറുമുക്ക്, വഹാബ് ഫൈസി കാളാട്, യാസർ മാസ്റ്റർ കുണ്ടൂർ, ഷാജഹാൻ മൗലവി ചെറുമുക്ക്, റഫീഖ് മുസ്ലിയാർ താനൂർ, റാസിഖ് ദാരിമി പുതിയ കടപ്പുറം എന്നിവർ പ്രതിഷേധറാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.