എ പ്ലസിൽ 'ഇരട്ടവിജയം'

കോട്ടക്കൽ: ഇത്രയും കാലം ഒരുമിച്ച് കളിച്ചു, ഒരേ ക്ലാസിൽ ഇരുന്ന്​ പഠിച്ചു. എസ്.എസ്.എൽ.സി പരീക്ഷ ഒരുമിച്ചിരുന്ന് എഴുതാൻ കഴിഞ്ഞില്ല. പക്ഷേ ഫലം വന്നപ്പോൾ ഇരട്ടസഹോദരികൾക്ക് മിന്നുംവിജയം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയം സ്വന്തമാക്കിയത്. എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെ ഫിദയും ഫിനയുമാണ് വിജയം നേടിയത്. കോവിഡ് കാലത്ത് അധ്യാപകർ നൽകിയ പിന്തുണയും ഓഫ്​ലൈൻ, ഓൺലൈൻ പഠനവുമാണ് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ഇരുവരും പറഞു. ഗ്രേസ് മാർക്ക്​ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സ്വന്തം സ്കൂളിൽ പ്ലസ് വണിൽ സയൻസ് എടുക്കാനാണ് ഇവരുടെ തീരുമാനം. എടരിക്കോട് ചെറുശ്ശോലയിലെ ഇലക്ട്രീഷ്യനായ ചങ്ങരംചോല അബ്ദുൽ റാഫിക്കിന്‍റെയും സലീനയുടെയും മക്കളാണ് ഇരുവരും. മൂന്നാം തരം വിദ്യാർഥി മുഹമ്മദ് സഹദ് സഹോദരനാണ്. KTKL 134 ഫിദയും ഫിനയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.