ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു

വടക്കാഞ്ചേരി: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. റോഡിൽ കാറിന്റെ എൻജിൻ ഓയിൽ പരന്നൊഴുകി അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തൃശൂർ - ഷൊർണൂർ പാതയിൽ വടക്കാഞ്ചേരി പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന്​ മുൻവശത്ത് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കാർ ഓടിച്ചിരുന്ന വടക്കാഞ്ചേരി മാരാത്ത്കുന്ന് അകമല സ്വദേശി ഗവ. എൻജിനീയറിങ്​ കോളജ് ജീവനക്കാരൻ വത്സനാണ്​ (58) പരിക്കേറ്റത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയും വടക്കാഞ്ചേരി ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വത്സനെ ആക്ടസ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചു. അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വടക്കാഞ്ചേരി പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പടം: വടക്കാഞ്ചേരിയിൽ അപകടം നടന്നയിടത്ത്​ പരന്ന ഓയിൽ കഴുകി വൃത്തിയാക്കുന്ന ഫയർഫോഴ്സ് TCT.wky.accident.wky.20220614_180043.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.